ജിദ്ദയിൽ വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 13 ടൺ കേടായ കോഴിയിറച്ചി മുനിസിപ്പാലിറ്റി അധികൃതർ പിടികൂടി.
ഉറവിടമറിയാത്ത 13 ടൺ കോഴി, എക്സ്പയറി ഡേറ്റ് കഴിഞ്ഞ 3 ടൺ കോഴി, 5 ടൺ കേടായ അസംസ്‌കൃത വസ്തുക്കൾ എന്നിവയും വിതരണത്തിന് തയ്യാറായ 2 ടൺ ബോൺലെസ് ചിക്കനും പിടിച്ചെടുത്തു.
ജിദ്ദയുടെ തെക്ക് ഭാഗത്ത് അബു ജല പ്രദേശത്തെ ഒരു റെസിഡൻഷ്യൽ സൈറ്റിലാണ് മുനിസിപ്പാലിറ്റിയുടെ ഫീൽഡ് കാമ്പയിനിൽ കേടായതും, കാലഹരണപ്പെട്ടതുമായ കോഴിയിറച്ചി കണ്ടെത്തിയത്.
കോഴിയിറച്ചിക്ക് പുറമെ 2 ടൺ മസാല മിക്‌സും, 500 കിലോ ഉണങ്ങിയ ബർഗർ ബ്രെഡും മസാല കുഴയ്ക്കാനുള്ള യന്ത്രവും പിടിച്ചെടുത്തു.
സംശയാസ്പദമായ സാഹചര്യത്തിൽ മാംസം ശേഖരിക്കുന്ന അനധികൃത തൊഴിലാളികളുടെ പ്രവർത്തനം നിരീക്ഷിച്ചതിന് ശേഷമായിരുന്നു മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തിയത്.
സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, ഫീൽഡ് കൺട്രോൾ, സിവിൽ ഡിഫൻസ്, സബ് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കുകയും റെഗുലേറ്ററി നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി സൈറ്റ് അടച്ചു പൂട്ടി സീൽ വെക്കുകയും ചെയ്തു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
