ലെബനനിൽ വെടിനിർത്തൽ നിർദ്ദേശവുമായി നിരവധി രാജ്യങ്ങൾ - Pravasi Voice
Skip to content
Home » ലെബനനിൽ വെടിനിർത്തൽ നിർദ്ദേശവുമായി നിരവധി രാജ്യങ്ങൾ

ലെബനനിൽ വെടിനിർത്തൽ നിർദ്ദേശവുമായി നിരവധി രാജ്യങ്ങൾ

  • by

ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് അടക്കം നിരവധി രാജ്യങ്ങൾ ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ താൽകാലിക വെടിനിർത്തലിന് സംയുക്തമായി ആഹ്വാനം ചെയ്തു.

യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ, നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവരുമായി ചേർന്നാണ് 21 ദിവസത്തെ താത്കാലിക വെടിനിർത്തലിന് സംയുക്ത ആഹ്വാനം നൽകിയത്.

യൂറോപ്യൻ യൂണിയന് പുറമെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളും കൂടി, ഒപ്പിട്ട വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, “2023 ഒക്ടോബർ 8 മുതൽ ലെബനനും ഇസ്രായേലും തമ്മിലുള്ള സ്ഥിതി പ്രദേശത്തെ കൂടുതൽ അപകടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് പ്രസ്താവിക്കുന്നു.

അതിർത്തിയുടെ ഇരുവശത്തുമുള്ള സാധാരണക്കാർക്ക് സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്ന ഒരു നയതന്ത്ര ഒത്തുതീർപ്പിൽ എത്തേണ്ട സമയമാണിത്.

അതിനാൽ ലെബനൻ-ഇസ്രായേൽ അതിർത്തിയിലും ഗാസയിലെ ഉടനടി വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു.

ഇസ്രായേലിൻ്റെയും ലെബനൻ്റെയും ഗവൺമെൻ്റുകൾ ഉൾപ്പെടെ എല്ലാ കക്ഷികളോടും താൽക്കാലിക വെടിനിർത്തൽ ഉടനടി അംഗീകരിക്കാൻ ആവശ്യപ്പെടുന്നുവെന്നും പ്രസ്താവന പറയുന്നു.

ഈ കാലയളവിനുള്ളിൽ ലെബനനും ഇസ്രായേലും തമ്മിലുള്ള പ്രശ്നം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും പൂർണമായി പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണെന്ന് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ച രാജ്യങ്ങൾ അറിയിച്ചു.

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

ഇസ്രായേലിന് കനത്ത തിരിച്ചടി; 8 സൈനികർ കൊല്ലപ്പെട്ടു, മൂന്ന് ടാങ്കുകൾ തകർത്തതായി ഹിസ്ബുള്ള

സൗദിയിൽ പരിസ്ഥിതി മലിനീകരണം നടത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും നേർക്കുനേർ; 2 സൈനികർ കൊല്ലപ്പെട്ടു 18 പേർക്ക് പരിക്ക്

ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലെ തീപിടിത്തത്തിന്റെ കാരണം പുറത്ത്

ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം, തിരിച്ചടിച്ചാൽ ഇതിലും കനത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

യുഎസ് സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!