കരയുദ്ധത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് ഇസ്രായേൽ. അതിർത്തിയിൽ ഇസ്രായേൽ ഹിസ്ബുള്ള സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ മുതൽ അധിനിവേശ സേനക്ക് നേരെ തങ്ങൾ നടത്തുന്ന പോരാട്ടത്തിൽ 17 സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
മറൂൺ അൽ-റാസ്, യാറൂൺ പട്ടണങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ തങ്ങളുടെ പോരാളികൾ പുലർച്ചെ മുതൽ നാല് സ്ഫോടനങ്ങൾ നടത്തിയതായി ഹിസ്ബുള്ള നേരത്തെ പറഞ്ഞിരുന്നു.
അപ്രതീക്ഷിതമായ ഈ ഒളിയാക്രമണത്തിലാണ് ഇസ്രായേൽ സൈനികരും, ഉദ്യോഗസ്ഥരുമടക്കം 17 പേർ കൊല്ലപ്പെട്ടത്.
സമാനമായ ഒരാക്രമണത്തിൽ ഇന്നലെ 8 ഇസ്രായേൽ സൈനികരെ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതോടെ കരയുദ്ധം തുടങ്ങിയതിന് ശേഷം കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 25 ആയി.
എന്നാൽ തെക്കൻ ലെബനനിലെ പോരാട്ടത്തിൽ ഒരു സൈനികൻ മരിച്ചതായി ഇസ്രായേൽ അറിയിച്ചു. ഇതടക്കം ഒമ്പത് മരണങ്ങൾ മാത്രമേ ഇസ്രായേൽ ഇതുവരെയായി സ്ഥിരീകരിച്ചിട്ടുള്ളൂ.
21 കാരനായ നിറ്റ്സാനെ ഓസ് എന്ന സൈനികനാണ് ഇന്നലെ യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
