ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. ഏതു നിമിഷവും ഇസ്രായേൽ തിരിച്ചടിക്കുമെന്നാണ് കരുതപ്പെടുന്നത്.
അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങളെ തങ്ങൾ സംയുക്തമായി നേരിട്ടുവെന്ന് ഇസ്രായേലും, അമേരിക്കയും അവകാശപ്പെട്ടു.
എന്നാൽ തിരിച്ചടിച്ചാൽ, ഇനിയുണ്ടാകുന്നത് ഇപ്പോൾ കണ്ടതിലും വലിയ ആക്രമണമായിരിക്കുമെന്ന് ഇറാൻ ഇസ്രായേലിനും അമേരിക്കക്കും മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ നടപടികളിൽ അമേരിക്ക പങ്കെടുക്കുകയാണെങ്കിൽ, ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാഖി സായുധ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി.
അതേ സമയം സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക്, ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി.
സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും, അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും എംബസി ഇന്ത്യൻ പൗരമാർക്ക് മുന്നറിയിപ്പ് നൽകി.
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ വഷളായ സാഹചര്യത്തിൽ ബുധനാഴ്ച രാവിലെ അടിയന്തര യോഗം ചേരുമെന്ന് യുഎൻ രക്ഷാസമിതി അറിയിച്ചു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
