സൗദിയിലെ പ്രസിദ്ധമായ അജ പർവതനിരയുടെ മധ്യത്തിൽ മനുഷ്യ മുഖത്തോട് സാദൃശ്യമുള്ള ഒരു പാറയുണ്ട്. രണ്ടു കുന്നുകൾക്കിടയിൽ ഒരു മനുഷ്യൻ തല പൊക്കി നോക്കുന്നത് പോലെയാണ് പാറ നിൽക്കുന്നത്.
ഈജിപ്തിലെ ഗ്രേറ്റ് സ്ഫിങ്ക്സ് പ്രതിമയോട് വളരെ സാമ്യമുള്ളതാണ് സൗദിയിലെ അൽ-ഹിറാൻ പ്രദേശത്തെ പാറക്കെട്ടുകളിലൊന്നിൽ രൂപപ്പെട്ടിട്ടുള്ള ഈ മനുഷ്യരൂപം.
ഈ പ്രദേശമിപ്പോൾ സന്ദർശകരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കികയാണ്. നിരവധി പേരാണ് പ്രകൃതിയൊരുക്കിയ ഈ വിസ്മയക്കാഴ്ച കാണാനെത്തുന്നത്.
ദശലക്ഷക്കണക്കിന് വർഷങ്ങളായി അറേബ്യൻ പെനിൻസുലയുടെ ഭൂമിയെ ബാധിച്ച മണ്ണൊലിപ്പിന്റെയും, മഴയുടെയും കാറ്റിന്റെയും ഫലമായിട്ടാണ് വിചിത്രമായ ഈ നിർമ്മിതി രൂപപ്പെട്ടിട്ടുള്ളത്.
പർവതങ്ങൾ, സമതലങ്ങൾ, താഴ്വരകൾ, മരങ്ങൾ, നദികൾ അടക്കം മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമാണ് ഹായിൽ നഗരത്തിന് 110 കിലോമീറ്റർ തെക്ക് പടിഞ്ഞാർ സ്ഥിതി ചെയ്യുന്ന അബ അൽ-ഹിറാൻ.
മദീനയിൽ നിന്നും 400 കിലോമീറ്ററോളം ദൂരമുണ്ട് അബ അൽ-ഹിറാനിലേക്ക്. മദീന ഹായിൽ റോഡിൽ അൽ മഹാഷിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 75 കിലോമീറ്റർ സഞ്ചരിച്ചാൽ അബ അൽ-ഹിറാനിലെത്താം.
Google Map Location: https://maps.app.goo.gl/ywFYgV9uNwyuw1uq7
നൈന സാം, ജിദ്ദ
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
