ആഗോള വിപണിയിലെ വിലയ്ക്ക് അനുസൃതമായി കുവൈത്തിൽ പെട്രോൾ വില ഉടൻ വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിദേശികൾക്ക് മാത്രമായിരിക്കും പെട്രോൾ വിലയിൽ വർദ്ധനവ് വരുത്തുകയെന്നും, പൗരന്മാർക്ക് വർദ്ധനവ് ബാധകമാകുകയില്ല എന്നുമാണ് റിപ്പോർട്ട്.
പെട്രോൾ വില വർദ്ധനവ് പൗരന്മാരെ ബാധിക്കാതിരിക്കാനായി അവർക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കും.
വില വർധിപ്പിക്കുന്നതും അവയുടെ ശതമാനം നിശ്ചയിക്കുന്നതും നിലവിൽ പഠനത്തിലാണെന്നും സാമ്പത്തിക കാര്യ സമിതിയിൽ അവതരിപ്പിച്ച് ഉടൻ അംഗീകാരം നൽകുമെന്നുമാണ് സൂചന.
പൗരന്മാരുടെ എണ്ണത്തിന്റെ ഇരട്ടിയോളം വിദേശികളുള്ള രാജ്യത്ത് ആഗോള വിലയ്ക്ക് അനുസൃതമായി പെട്രോൾ വിലയിൽ വർദ്ധനവ് വരുത്താതിരിക്കുന്നത് യുക്തിരഹിതമാണ് എന്നാണ് സർക്കാർ വിലയിരുത്തൽ.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
