സൗദിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച ബംഗ്ലാദേശി സ്വദേശിയെ പൊതു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശ് പൗരനായ അൽ അമിൻ ഹുസൈൻ അബു അൽ ഖാസിമിനെയാണ് ജസാൻ മേഖല പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി പൊതു സുരക്ഷാ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് വർഷം വരെ തടവോ, ഒരു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ പ്രതിക്ക് ശിക്ഷയായി ലഭിക്കുമെന്ന് ആൻ്റി-ഹറാസ്മെൻ്റ് സിസ്റ്റം വ്യവസ്ഥ ചെയ്യുന്നു.
പീഡന വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 6 പ്രകാരം കുറ്റം തെളിഞ്ഞാൽ പ്രതിയുടെ സ്വന്തം ചിലവിൽ ഒന്നോ അതിലധികമോ പ്രാദേശിക പത്രങ്ങളിൽ ശിക്ഷയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും വേണം.
കുറ്റം ആവർത്തിക്കപ്പെട്ടാൽ, അഞ്ച് വർഷം വരെ തടവോ, മൂന്ന് ലക്ഷം റിയൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
