പരമ്പരാഗത സൗദി വസ്ത്രമണിഞ്ഞ് രണ്ടാം തവണയും വിവാഹം ആഘോഷിക്കുന്ന അൽ-ഹിലാൽ താരം റൂബൻ നെവ്‌ന്റെയും ഭാര്യ ഡെബോറയുടെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
സൗദി ദേശീയ ദിനം ആഘോഷിക്കാനുള്ള അൽ ഹിലാൽ ക്ലബിൻ്റെ ഒരുക്കങ്ങൾക്കൊപ്പമാണ് നെവ്സ് പരമ്പരാഗത സൗദി വേഷം ധരിച്ച് വധു ഡെബോറ ലോറൻകോയോടൊപ്പം നൃത്തം ചെയ്തത്.
അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ഡ്രമ്മുകൾ വായിച്ചും പാട്ടുകൾ പാടിയും ഇരുവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈയിലാണ് പോർച്ചുഗീസ് താരം റൂബൻ നെവ്സ് പങ്കാളി ഡെബോറ ലോറെൻകോയെ ഇറ്റലിയിലെ വെനീസിൽ വെച്ച് വിവാഹം കഴിച്ചത്.
അഞ്ചും, മൂന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും, 7 വയസ്സുള്ള ഒരു പെണ്കുട്ടിയുമടക്കം മൂന്ന് മക്കളാണ് നെവ്‌സ് ഡെബോറ ദമ്പതികൾക്കുള്ളത്.
2020 ജൂൺ ആറിന് ഡെബോറയുമായുള്ള വിവാഹം താരം പ്രഖ്യാപിച്ചിരുന്നെങ്കിലും, കോവിഡ് കാരണം നടക്കാതെ പോകുകയായിരുന്നു.
ഇംഗ്ലീഷ് ക്ലബ് വോൾവർഹാംപ്ടണിൽ നിന്ന് ട്രാൻസ്ഫറായി അൽ ഹിലാലുമായി കരാർ ഒപ്പിട്ടതിനു ശേഷം സൗദി തലസ്ഥാനമായ റിയാദിലാണ് നെവ്സ് ഭാര്യയോടൊപ്പം താമസിക്കുന്നത്.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
