ലബനനിൽ വീണ്ടും സ്ഫോടന പരമ്പര; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ച് 14 പേർ മരിക്കുകയും, 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു - Pravasi Voice
Skip to content
Home » ലബനനിൽ വീണ്ടും സ്ഫോടന പരമ്പര; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ച് 14 പേർ മരിക്കുകയും, 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ലബനനിൽ വീണ്ടും സ്ഫോടന പരമ്പര; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ച് 14 പേർ മരിക്കുകയും, 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

  • by

ലബനനിൽ രണ്ടാം ദിവസവും സ്ഫോടന പരമ്പര, ഹിസ്ബുള്ള ഉപയോഗിക്കുന്ന വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 14 പേർ മരിക്കുകയും 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന വാക്കി-ടോക്കികൾ ബെയ്‌റൂത്തിൽ പൊട്ടിത്തെറിച്ചതായും തെക്കൻ, കിഴക്കൻ ലെബനനിലും സമാനമായ സ്‌ഫോടനങ്ങൾ നടന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടിടത്ത് സോളാർ പാനൽ സംവിധാനങ്ങളും പൊട്ടിത്തെറിച്ചതായും ചെറിയ തീപിടിത്തം ഉണ്ടായതായും ലബനൻ ദേശീയ വാർത്താ ഏജൻസി പറഞ്ഞു.

ലെബനനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും, 4500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് പുതിയ സ്ഫോടന പരമ്പര അരങ്ങേറിയത്.

ഇന്നത്തെ സ്ഫോടന പരമ്പരയെ കുറിച്ച് ഹിസ്ബുള്ള ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.വടക്കൻ ഇസ്രായേലിലെ താവളങ്ങൾക്കെതിരായ റോക്കറ്റ് ആക്രമണം ഉൾപ്പെടെ, ഇസ്രായേൽ സേനയ്‌ക്കെതിരെ നടത്തിയ നിരവധി സൈനിക നടപടികളുടെ പ്രഖ്യാപനങ്ങൾ സംഘം പുറത്തുവിട്ടു.

ലെബനൻ്റെ തെക്ക് ഭാഗത്തും ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലും ഹിസ്ബുള്ള ഉപയോഗിച്ച ആശയവിനിമയ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ അപകടങ്ങൾക്ക് ഇസ്രായേലി സർക്കാരാണ് ഉത്തരവാദിയെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ഇസത്ത് അൽ-റിഷ്ഖ് പറഞ്ഞു.

ഇസ്രായേലിൻ്റെ നടപടികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം നിയമപരമായി ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!