സാമൂഹ്യ മാധ്യമങ്ങളിൽ നിയമ വിരുദ്ധമായ ഉള്ളടക്കങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി സോഷ്യൽ മീഡിയ ഉപയോക്താക്കളെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു.
പ്രൊമോഷൻ വീഡിയോ, അശ്‌ളീല ചുവയോടെയുള്ള ഉള്ളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുക, ആക്രമണം നടത്തുന്നത് ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ്.
ഹൗത്തത് സുദൈറിലെ പെട്രോൾ സ്റ്റേഷനിൽ ഒരു സ്ത്രീയെ ആക്രമിക്കുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഒരാളെ റിയാദിൽ അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
സോഷ്യൽ മീഡിയ സൈറ്റുകളിൽ പൊതു സദാചാരത്തിന് വിരുദ്ധമായി, അസഭ്യമായ ലൈംഗിക ചുവയോടെയുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഒരു പൗരനെ റിയാദിൽ അറസ്റ്റ് ചെയ്തു.
ജിദ്ദയിൽ നിയമവിരുദ്ധമായി സോഷ്യൽ മീഡിയ വഴി മരുന്നുകൾ പ്രൊമോട്ട് ചെയ്ത എത്യോപ്യൻ വംശജനെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉള്ളടക്കങ്ങളും പരിശോധിക്കുന്നതിനായി വിപുലമായ സംവിധാങ്ങളാണ് സൗദി അറേബിയക്കുള്ളത്.
സഭ്യമല്ലാത്ത രീതിയിലുള്ള ഉള്ളടക്കം പങ്കുവെച്ചതിന് കഴിഞ്ഞ വർഷം നാല് സോഷ്യൽ മീഡിയാ താരങ്ങൾക്ക് നാല് ലക്ഷം റിയാൽ പിഴ ചുമത്തിയിരുന്നു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
