പർദ്ദയും ഹിജാബും ധരിക്കാത്ത വിദ്യാർത്ഥിനികളെ ക്യാമ്പസിൽ കേറാൻ അനുവദിക്കില്ലെന്ന് ജിദ്ദ യൂണിവേഴ്സിറ്റി - Pravasi Voice
Skip to content
Home » പർദ്ദയും ഹിജാബും ധരിക്കാത്ത വിദ്യാർത്ഥിനികളെ ക്യാമ്പസിൽ കേറാൻ അനുവദിക്കില്ലെന്ന് ജിദ്ദ യൂണിവേഴ്സിറ്റി

പർദ്ദയും ഹിജാബും ധരിക്കാത്ത വിദ്യാർത്ഥിനികളെ ക്യാമ്പസിൽ കേറാൻ അനുവദിക്കില്ലെന്ന് ജിദ്ദ യൂണിവേഴ്സിറ്റി

  • by

ജിദ്ദ സർവകലാശാലയിലെ വിദ്യാർത്ഥിനികൾ സർവ്വകലാശാലയിൽ പ്രവേശിക്കുമ്പോൾ സൗദി ദേശീയ വസ്ത്രമായ അബായയും, ശിരോവസ്ത്രവും ധരിക്കണമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ക്ലാസ് മുറികളിലും, യൂണിവേഴ്സിറ്റിയിൽ നടക്കുന്ന മറ്റു പരിപാടികളിലും, യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മറ്റു ക്യാമ്പസുകളിലും മാന്യമായ വസ്ത്രധാരണം പാലിക്കണം.

ഹിജ്റ 1446 പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ; വിദ്യാർത്ഥികൾ കാമ്പസിൽ തോബ്, ഷേമാഗ് അല്ലെങ്കിൽ ഘുത്ര എന്നിവ അടങ്ങിയ ദേശീയ വസ്ത്രം ധരിക്കണമെന്നും സർവകലാശാല ആവശ്യപ്പെട്ടു.

അനുസരിക്കാത്ത വിദ്യാർത്ഥികളെയും, വിദ്യാർത്ഥിനികളെയും യൂണിവേഴ്സിറ്റി ക്യാമ്പസിലും ക്ലാസ് റൂമുകളിലും പ്രവേശിക്കുന്നതിൽ നിന്നും യൂണിവേഴ്സിറ്റി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും തടയുമെന്ന് അധികൃതർ പറഞ്ഞു.

ദേശീയ അഫിലിയേഷൻ ശക്തിപ്പെടുത്തുന്നതിനും, ദേശീയ ഐഡൻ്റിറ്റി സംരക്ഷിക്കുന്നതിനും ജിദ്ദ_യൂണിവേഴ്‌സിറ്റി തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികളോടും, വിദ്യാർത്ഥിനികളോടും സൗദി ദേശീയ വസ്ത്രം ധരിക്കാൻ ആഹ്വാനം ചെയ്യുന്നുവെന്ന് യൂണിവേഴ്സിറ്റി എക്സ് പ്ലാറ്റഫോമിൽ കുറിച്ചു.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!