മദീനയിൽ ശക്തമായ മഴയിൽ ഓടുന്ന കാറിന് മുകളിലേക്ക് മാർബിൾ കഷ്ണങ്ങൾ പതിച്ചു; വീഡിയോ കാണാം - Pravasi Voice
Skip to content
Home » മദീനയിൽ ശക്തമായ മഴയിൽ ഓടുന്ന കാറിന് മുകളിലേക്ക് മാർബിൾ കഷ്ണങ്ങൾ പതിച്ചു; വീഡിയോ കാണാം

മദീനയിൽ ശക്തമായ മഴയിൽ ഓടുന്ന കാറിന് മുകളിലേക്ക് മാർബിൾ കഷ്ണങ്ങൾ പതിച്ചു; വീഡിയോ കാണാം

  • by

മദീനയിൽ ശക്തമായ മഴയെ തുടർന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്നും മാർബിൾ കഷ്ണങ്ങൾ ഓടുന്ന വാഹനത്തിന് മുകളിൽ പതിച്ചു.

ശക്തമായ കാറ്റിന്റെ അകമ്പടിയോട് കൂടി മഴ പെയ്യുന്നതും, ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കനമുള്ള വസ്തുക്കൾ പതിക്കുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വിശദീകരിച്ചു.

മദീന മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടു കൂടിയുള്ള ശക്തമായ മഴ രേഖപ്പെടുത്തി

അതേസമയം ആളുകളോട് താഴ്‌വരകളിൽ നിന്നും മഴവെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും അകന്നു നിൽക്കാൻ സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!