മുണ്ടക്കൈ ഉരുൾപൊട്ടലിൽ സകലതും നഷ്ടപെട്ട നൗഫലിനെ ചേർത്തു പിടിച്ച് നടൻ മമ്മൂട്ടി. നൗഫലിനെ ഫോണിൽ വിളിച്ച് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
കഴിഞ്ഞ മാസം മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ, നൗഫലിന്റെ ഭാര്യയും മൂന്ന് മക്കളും മാതാപിതാക്കളുമടക്കം കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടിരുന്നു.
സംഭവ സമയത്ത് വിദേശത്തായിരുന്ന നൗഫൽ മാത്രമാണ് കുടുംബത്തിൽ ബാക്കിയായത്. ദുരന്തമറിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ പ്രിയപ്പെട്ടവരാരും ബാക്കിയുണ്ടായിരുന്നില്ല.
വീടുൾപ്പെടെ സകലതും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. വീടുണ്ടായിരുന്ന സ്ഥലത്തിരുന്ന് നെഞ്ച് പൊട്ടി കരഞ്ഞ നൗഫലിന്റെ അവസ്ഥ കണ്ട് ഒരു നാട് മുഴുവൻ തേങ്ങുകയായിരുന്നു.
നൗഫലിന് സംഭവിച്ച ദുരവസ്ഥയറിഞ്ഞ് നടനും, കോമഡി താരവുമായ ടിനി ടോം ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു.
“സഹിക്കാനാവുന്നില്ല …നൗഫലെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല എന്തു ആര് തന്നാലും പകരം ആവില്ല. ഇനി എന്നും നിനക്ക് ഞാൻ കൂടെയുണ്ടാവും …ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ”
മമ്മുക്ക വിളിക്കുന്നത് നൗഫലിന് ഒരു ആശ്വാസമായിരിക്കും എന്ന് താര സംഘടനയായ അമ്മയുടെ റിഹേഴ്സൽ ക്യാമ്പിൽ വെച്ച്, ടിനി ടോം പറഞ്ഞപ്പോൾ ഉടനെത്തന്നെ മമ്മൂട്ടി നൗഫലിനെ വിളിച്ച് ആശ്വസിപ്പിക്കുകയും, എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
