ഗാസയിൽ ഇസ്രായേലി സൈനിക ഓഫീസറെ ഹമാസ് സായുധ സേന കൊലപ്പെടുത്തി. മേജർ യോതം ഇറ്റ്സാക് പെലെദ് (34) ആണ് കൊല്ലപ്പെട്ടത്
നെറ്റ്‌സാരിം ഇടനാഴി മേഖലയിലെ റോഡരുകിൽ ബോംബ് വെച്ചാണ് ഹമാസ് പോരാളികൾ ഇയാളെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം
ഇന്ന് രാവിലെ സെൻട്രൽ ഗാസ മുനമ്പിൽ ഒരു ഇസ്രായേലി റിസർവ് ഓഫീസർ കൊല്ലപ്പെട്ടതായി ഇസ്രായേലി സൈന്യം സ്ഥിരീകരിച്ചു.
അദ്ദേഹത്തിൻ്റെ കൊലപാതകത്തോടെ ഒക്ടോബർ 7 മുതൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 691 ആയി. ഇസ്രായേൽ ഗാസയിൽ അധിനിവേശം നടത്തിയതിന് ശേഷം മാത്രം 333 സൈനികർ കൊല്ലപ്പെട്ടു.
അതേ സമയം ശനിയാഴ്ച പുലർച്ചെ മുതൽ, ഒരു കുടുംബത്തിലെ 15 പേർ ഉൾപ്പെടെ അസ്-സവായ്ദയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് 34 പേർ കൊല്ലപ്പെട്ടു.
സെൻട്രൽ ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനി കുടുംബങ്ങൾ താമസിച്ചിരുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും നേരെയാണ് ഇന്ന് ഇസ്രായേൽ ആക്രമണം നടത്തിയത്.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
