സെൻട്രൽ ഗാസാ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻ കൂടി കൊല്ലപ്പെട്ടു - Pravasi Voice
Skip to content
Home » സെൻട്രൽ ഗാസാ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻ കൂടി കൊല്ലപ്പെട്ടു

സെൻട്രൽ ഗാസാ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻ കൂടി കൊല്ലപ്പെട്ടു

  • by

സെൻട്രൽ ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യത്തിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ രണ്ടാമത്തെ സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള ഗെവ ബിന്യാമിൻ കോളനിയിൽ നിന്നുള്ള കുടിയേറ്റക്കാരനായ സർജൻ്റ് മേജർ മൊർദെചായി യോസെഫ് ബെൻ ഷോം (34) ആണ് കൊല്ലപ്പെട്ടത്.

ഇസ്രായേൽ സൈനികർ സഞ്ചരിച്ച വാഹനം റോഡ് സൈഡിൽ ബോംബ് വെച്ച് തകർത്താണ് ഹമാസ് ഇരുവരെയും കൊലപ്പെടുത്തിയത്.

നേരത്തെ, ബോംബ് വെച്ചത് തങ്ങളാണെന്നും തങ്ങളുടെ പോരാളികൾ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സൈനികർക്ക് നേരെ വെടിയുതിർത്തുവെന്നും ഹമാസ് പ്രസ്താവന ഇറക്കിയിരുന്നു.

ഇതോടെ ഒക്ടോബർ 7 മുതൽ നടക്കുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 692 ആയും ഗാസ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 334 ആയും ഉയർന്നു.

അതേ സമയം ഇസ്രായേൽ സൈന്യം സെൻട്രൽ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ താമസിച്ചിരുന്ന ഷെൽട്ടർ ബോംബിട്ട് തകർത്ത് ഒൻപത് കുട്ടികളടക്കം ഒരു കുടുംബത്തിലെ 15 പേരെ കൊലപ്പെടുത്തി.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!