വെടിനിർത്തൽ നിർദ്ദേശം നെതന്യാഹു തള്ളി; പൗരന്മാരോട് ലെബനൻ സന്ദർശിക്കരുതെന്ന് ഇന്ത്യ - Pravasi Voice
Skip to content
Home » വെടിനിർത്തൽ നിർദ്ദേശം നെതന്യാഹു തള്ളി; പൗരന്മാരോട് ലെബനൻ സന്ദർശിക്കരുതെന്ന് ഇന്ത്യ

വെടിനിർത്തൽ നിർദ്ദേശം നെതന്യാഹു തള്ളി; പൗരന്മാരോട് ലെബനൻ സന്ദർശിക്കരുതെന്ന് ഇന്ത്യ

  • by

നയതന്ത്ര പരിഹാരത്തിൽ എത്താൻ സമയം അനുവദിക്കുന്നതിനായി ഖത്തറും, സൗദിയും
യുഎസും ഫ്രാൻസുമടക്കം വിവിധ രാജ്യങ്ങൾ മുന്നോട്ടു വെച്ച 21 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ തള്ളി.

വടക്കിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്നും കുടിയൊഴിപ്പിക്കപ്പെട്ട തങ്ങളുടെ പൗരന്മാർ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതുവരെ ഞങ്ങളുടെ എല്ലാ ശക്തിയോടെയും ഞങ്ങൾ പോരാടുന്നത് തുടരുരുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.

യുദ്ധം തുടരാൻ സൈന്യത്തിന് നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വെടിനിർത്തൽ നിർദ്ദേശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

ഇസ്രായേലിലെ വലതുപക്ഷ നേതാക്കളും വെടിനിർത്തലിന് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു, ഇത് ഇസ്രായേൽ സൈന്യത്തിൻ്റെ വേഗത തടയുമെന്നും ഹിസ്ബുള്ളയ്ക്ക് വീണ്ടും സംഘടിക്കാൻ സമയം നൽകുമെന്നും അവർ വാദിച്ചു.

വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇസ്രായേൽ കൂടുതൽ കാലം ആക്രമണം നടത്തേണ്ടതുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി ആർമി റേഡിയോ പറഞ്ഞു.

വെടിനിർത്തൽ നിർശേഷം ഇസ്രായേൽ തള്ളിയതോടെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ലബനൻ സന്ദർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.

അതേ സമയം ഹൈഫയുടെ വടക്ക് ഭാഗത്തുള്ള ഇസ്രായേലിൻ്റെ റാഫേൽ സൈനിക കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 45 റോക്കറ്റുകൾ ലെബനനിൽ നിന്ന് വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

ഇസ്രായേലിന് കനത്ത തിരിച്ചടി; 8 സൈനികർ കൊല്ലപ്പെട്ടു, മൂന്ന് ടാങ്കുകൾ തകർത്തതായി ഹിസ്ബുള്ള

സൗദിയിൽ പരിസ്ഥിതി മലിനീകരണം നടത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും നേർക്കുനേർ; 2 സൈനികർ കൊല്ലപ്പെട്ടു 18 പേർക്ക് പരിക്ക്

ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലെ തീപിടിത്തത്തിന്റെ കാരണം പുറത്ത്

ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം, തിരിച്ചടിച്ചാൽ ഇതിലും കനത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

യുഎസ് സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം

ഹൂത്തികൾ അമേരിക്കൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തി

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!