സൗദിയിൽ ഇന്ത്യക്കാരനടക്കം നിരവധി വിദേശികൾ ഭിക്ഷാടനം നടത്തിയതിന് അറസ്റ്റിൽ - Pravasi Voice
Skip to content
Home » സൗദിയിൽ ഇന്ത്യക്കാരനടക്കം നിരവധി വിദേശികൾ ഭിക്ഷാടനം നടത്തിയതിന് അറസ്റ്റിൽ

സൗദിയിൽ ഇന്ത്യക്കാരനടക്കം നിരവധി വിദേശികൾ ഭിക്ഷാടനം നടത്തിയതിന് അറസ്റ്റിൽ

  • by

സൗദിയിൽ വാഹന ഡ്രൈവർമാരിൽ നിന്നും, പള്ളികളിൽ നമസ്കരിക്കാൻ വരുന്നവരിൽ നിന്നും ഭിക്ഷ യാചിക്കുന്നതിനിടെ നിരവധി യാചകരെ പൊതു സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

കിഴക്കൻ പ്രവിശ്യയിലാണ് നിരവധി യാചകർ അറസ്റ്റിലായത്. നിരീക്ഷണത്തിനൊടുവിൽ യാചകരെ പിന്തുടർന്ന് പിടികൂടുന്ന വീഡിയോ പൊതു സുരക്ഷാ വിഭാഗം പ്രസിദ്ധീകരിച്ചു.

ഇന്ത്യൻ, പാകിസ്ഥാൻ, യെമൻ പൗരത്വമുള്ള യാചകർ, വാഹന ഡ്രൈവർമാരിൽ നിന്നും, പള്ളികൾക്കുള്ളിലെത്തുന്ന വിശ്വാസികകളിൽ നിന്നും, പണം സ്വീകരിക്കുന്നത് വിഡിയോയിൽ കാണാം.

പള്ളിയുടെ പ്രധാന വാതിലിനരികിൽ നിന്നും, പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനത്തിൽ ഡ്രൈവർമാർ കേറുന്ന സമയത്ത് അവരിൽ നിന്നും പണം പിരിക്കുന്നവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ഈജിപ്ഷ്യൻ സ്വദേശികളായ മൂന്ന് സ്ത്രീകളെ സമാനമായ രീതിയിൽ പിടികൂടിയിരുന്നു.

രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ യാചകരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സുരക്ഷാ അധികാരികൾ അവരുടെ പ്രചാരണങ്ങൾ തുടരുകയാണെന്ന് പൊതു സുരക്ഷ വിഭാഗം അറിയിച്ചു.

ഭിക്ഷാടനത്തിനെതിരെ പോരാടുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അത് ഒരു ദേശീയ കടമയായി കണ്ടുകൊണ്ട് ഭിക്ഷാടനം ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

ഇസ്രായേലിന് കനത്ത തിരിച്ചടി; 8 സൈനികർ കൊല്ലപ്പെട്ടു, മൂന്ന് ടാങ്കുകൾ തകർത്തതായി ഹിസ്ബുള്ള

സൗദിയിൽ പരിസ്ഥിതി മലിനീകരണം നടത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും നേർക്കുനേർ; 2 സൈനികർ കൊല്ലപ്പെട്ടു 18 പേർക്ക് പരിക്ക്

ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലെ തീപിടിത്തത്തിന്റെ കാരണം പുറത്ത്

ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം, തിരിച്ചടിച്ചാൽ ഇതിലും കനത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

യുഎസ് സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം

ഹൂത്തികൾ അമേരിക്കൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തി

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!