സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിയമലംഘനം നടത്തിയ 1,201 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായി ജനനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് അറിയിച്ചു.
ജിദ്ദയിൽ നിന്നാണ് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തത്, 667 എണ്ണം. തായിഫ് ഗവര്ണറേറ്റിൽ നിന്ന് 108 ഉം, റിയാദ്-കിഴക്കൻ മേഖലയിൽ നിന്ന് 89 ഉം, മദീനയിൽ നിന്ന് 87 ഉം, ജിസാൻ മേഖലയിൽ നിന്ന് 29 എണ്ണവും പിടിച്ചെടുത്തു.
സെപ്തംബർ 22 മുതൽ 28 വരെയുള്ള കാലയളവിൽ, രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് നടത്തിയ ഫീൽഡ് കാമ്പെയ്‌ന്റെ ഭാഗമായിട്ടാണ് നടപടി.
റോഡ് സുരക്ഷ നിലനിർത്തുന്നതിനും, നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ഡിപ്പാർട്ട്മെന്റിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നിയമലംഘനം നടത്തിയ മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കുന്നത്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് വർധിപ്പിക്കുന്നതിനും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ലംഘനങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് കാമ്പെയ്ൻ വരുന്നതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
