ജിദ്ദ തീപിടിത്തത്തിൽ രണ്ട് സിവിൽ ഡിഫൻസ് ജവാന്മാർ വീരമൃത്യു വരിച്ചു - Pravasi Voice
Skip to content
Home » ജിദ്ദ തീപിടിത്തത്തിൽ രണ്ട് സിവിൽ ഡിഫൻസ് ജവാന്മാർ വീരമൃത്യു വരിച്ചു

ജിദ്ദ തീപിടിത്തത്തിൽ രണ്ട് സിവിൽ ഡിഫൻസ് ജവാന്മാർ വീരമൃത്യു വരിച്ചു

  • by

ഇന്നലെ ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ അഗ്നിശമന സേനയിലെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു..

അക്രം ജുമാ അൽ ജുഹാനി, അബ്ദുല്ല മനാഹി അൽ സുബൈ എന്നിവരാണ് ആളിപ്പടർന്ന തീയണക്കുന്നതിനിടെ അപകടത്തിൽ പെട്ടതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

രക്ഷാ ദൗത്യത്തിനിടെ ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അനുശോചനം രേഖപ്പെടുത്തി.

ഇന്നലെ (ഞായറാഴ്ച) പ്രഭാത പ്രാർത്ഥനയ്ക്ക് മുമ്പ് ഗേറ്റിൽ നമ്പർ നാലിൽ നിന്ന് ആരംഭിച്ച തീ പിന്നീട് മാർക്കറ്റിൻ്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ആളിപ്പടരുകയായിരുന്നു.

സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസ് ടീമുകളും ചുറ്റുമുള്ള തെരുവുകൾ അടച്ച് മാർക്കറ്റിന് ചുറ്റും സുരക്ഷാ വലയം ഏർപ്പെടുത്തി തീ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് പടരുന്നത് നിയന്ത്രിച്ചു.

പഴയ കെട്ടിടമായതുകൊണ്ട് തന്നെ പതിനാല് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവിൽ ഡിഫൻസിന് തീ പൂർണ്ണമായും അണക്കാൻ കഴിഞ്ഞത്.

മലയാളികൾക്കടക്കം വ്യാപാര സ്ഥാപങ്ങൾ ഉള്ള, ജിദ്ദയിലെ ഏറ്റവും പഴയ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണിത്. 40 വർഷത്തിലേറെ പഴക്കമുണ്ട്.

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

ഇസ്രായേലിന് കനത്ത തിരിച്ചടി; 8 സൈനികർ കൊല്ലപ്പെട്ടു, മൂന്ന് ടാങ്കുകൾ തകർത്തതായി ഹിസ്ബുള്ള

സൗദിയിൽ പരിസ്ഥിതി മലിനീകരണം നടത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും നേർക്കുനേർ; 2 സൈനികർ കൊല്ലപ്പെട്ടു 18 പേർക്ക് പരിക്ക്

ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലെ തീപിടിത്തത്തിന്റെ കാരണം പുറത്ത്

ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം, തിരിച്ചടിച്ചാൽ ഇതിലും കനത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

യുഎസ് സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം

ഹൂത്തികൾ അമേരിക്കൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തി

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!