യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ ഇസ്രായേൽ വ്യോമസേന മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നാലു പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനുപുറമേ പവർ പ്ലാന്റുകൾക്ക് നേരെയും ഇന്ധന സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.
ആക്രമണത്തിന് ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഈ മേഖലയിൽ ഇറാനിൽ നിന്നും ആയുധങ്ങൾ കൈമാറുന്ന കേന്ദ്രങ്ങൾ ഉണ്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടു..
യെമൻ ആക്രമണത്തിനുശേഷം ഒരു സ്ഥലവും ഞങ്ങൾക്ക് ദൂരെയല്ല എന്നും, യമൻ ആക്രമണം കൺട്രോൾ റൂമിൽ ഇരുന്ന് നിരീക്ഷിച്ചതായും, ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു
എന്നാൽ ആക്രമണത്തിന് മുമ്പ് ഹൊദൈദയിലെയും, റാസ് ഇസയിലെയും ഇന്ധന സംഭരണ കേന്ദ്രങ്ങൾ തങ്ങൾ കാലിയാക്കിയിരുന്നതായി ഹൂതികൾ അവകാശപ്പെട്ടു.
മുൻകരുതൽ എന്ന നിലയിൽ രണ്ട് സ്ഥലങ്ങളിലെ ഇന്ധന സംഭരണ കേന്ദ്രങ്ങൾ സംഘം കാലിയാക്കിയെന്ന് യമൻ ഹൂത്തികളുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
