ലബനനിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു - Pravasi Voice
Skip to content
Home » ലബനനിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ലബനനിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

  • by

ലെബനനിലെ തെക്കു കിഴക്കൻ പട്ടണത്തിൽ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 9 പേർ കൊല്ലപ്പെട്ടു, ഇവരിൽ നാല് പേർ കുട്ടികളാണ്.

കുടുംബം താമസിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു എന്ന് ലെബനനിലെ നാഷണൽ ന്യൂസ് ഏജൻസി പറഞ്ഞു.

തിങ്കളാഴ്ച ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതിനുശേഷം അവരുടെ മരണസംഖ്യ 700-ലധികം ആളുകൾ കൊല്ലപ്പെട്ടു.

ഗാസയിലേതിന് സമാനമായി കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം അതിവേഗം ഉയരുകയാണെന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ ലെബനനിൽ ആക്രമണം തുടങ്ങിയതിന് ശേഷം ഇതുവരെ 700ലധികം പേർ കൊല്ലപ്പെട്ടു, ഇതിൽ 50 പേർ കുട്ടികളും, 94 പേർ സ്ത്രീകളുമാണ്.

അമേരിക്കയും, യൂറോപ്യൻ യൂണിയനും, ഖത്തറും, സൗദിയുമടക്കം നിരവധി രാജ്യങ്ങൾ ചേർന്ന് സംയുക്തമായി അവതരിപ്പിച്ച വെടിനിർത്തൽ നിർദ്ദേശം ഇന്നലെ ഇസ്രായേൽ തള്ളുകയും, ആക്രമണം കടുപ്പിക്കുമെന്ന് പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

അതേസമയം ഗാസയിൽ കഴിഞ്ഞ ഒക്ടോബർ 8 മുതൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം.41,534 ആയി. 96,092 പേർക്ക് പരിക്കേറ്റു.

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

ഇസ്രായേലിന് കനത്ത തിരിച്ചടി; 8 സൈനികർ കൊല്ലപ്പെട്ടു, മൂന്ന് ടാങ്കുകൾ തകർത്തതായി ഹിസ്ബുള്ള

സൗദിയിൽ പരിസ്ഥിതി മലിനീകരണം നടത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും നേർക്കുനേർ; 2 സൈനികർ കൊല്ലപ്പെട്ടു 18 പേർക്ക് പരിക്ക്

ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലെ തീപിടിത്തത്തിന്റെ കാരണം പുറത്ത്

ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം, തിരിച്ചടിച്ചാൽ ഇതിലും കനത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

യുഎസ് സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം

ഹൂത്തികൾ അമേരിക്കൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തി

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!