സൗദി അറേബ്യയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ 93 ദിവസത്തെ വേനൽക്കാലം ശനിയാഴ്ച അവസാനിച്ച്, സെപ്റ്റംബർ 22 ഞായറാഴ്ചയോടെ ശരത്കാലത്തിന് തുടക്കമായതായി ജിദ്ദ അസ്‌ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.
ശരത്കാലം ആരംഭിക്കുന്നത് താപനില നേരിട്ട് കുറയുമെന്ന് അർത്ഥമാക്കുന്നില്ലെന്നും, നവംബർ മാസം വരെ വരും ആഴ്ചകളിൽ താപനിലയിൽ ക്രമേണ കുറവ് സംഭവിക്കുമെന്നും സൊസൈറ്റി പ്രസിഡൻ്റ് മജീദ് അബു സഹ്‌റ പറഞ്ഞു.
ശരത്കാലം ആരംഭിക്കുന്നതോടെ പല അറബ് രാജ്യങ്ങളിലും മഴക്കാലത്തിൻ്റെ യഥാർത്ഥ തുടക്കമായതിനാൽ താപനിലയിൽ നിരന്തരം ഏറ്റക്കുറച്ചിലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേനൽക്കാലം അവസാനിക്കുന്നതോടെ രാത്രി നേരത്തെ ആരംഭിക്കുകയും, ക്രമേണ രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും.
അൽ-ബഹ, അസീർ, ജസാൻ, മക്ക, നഗരത്തിൻ്റെ തെക്ക് പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു, യെമൻ, ഒമാൻ, യു എ ഇ, കിഴക്കൻ മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്കും മഴ വ്യാപിക്കുമെന്ന് കാലാവസ്ഥാ ഗവേഷകൻ അബ്ദുൽ അസീസ് അൽ-ഹുസൈനി പറഞ്ഞു
പടിഞ്ഞാറൻ, തെക്കൻ മേഖലകളിലും യു എ ഇ, ഒമാൻ എന്നിവയുടെ ചില ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള കാറ്റ് വീശും. ഈ കാലയളവിൽ അറേബ്യൻ ഗൾഫ് മേഖലയിൽ ഇടിമിന്നലിനുള്ള സാധ്യതയും കൂടുതലാണ്.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
