ലബനനിൽ 50 കുട്ടികളടക്കം 558 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. - Pravasi Voice
Skip to content
Home » ലബനനിൽ 50 കുട്ടികളടക്കം 558 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

ലബനനിൽ 50 കുട്ടികളടക്കം 558 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

  • by

ലബനനിൽ ഇസ്രായേൽ നടത്തി വരുന്ന വ്യോമാക്രമണത്തിൽ 50 കുട്ടികളടക്കം 558 പേർ കൊല്ലപ്പെടുകയും, 1835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പതിനായിരക്കണക്കിന് പേർ സംഘർഷ മേഖല വിട്ട് പലായനം ചെയ്തു, തെക്കൻ തുറമുഖ നഗരമായ സിഡോണിൽ നിന്നുള്ള പ്രധാന ഹൈവേ 2006 ലെ പോരാട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനത്തിൽ ബെയ്‌റൂത്തിലേക്ക് പോകുന്ന കാറുകളാൽ സ്തംഭിച്ചു.

രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചിടാൻ സർക്കാർ ഉത്തരവിടുകയും, കുടിയിറക്കപ്പെട്ട ആളുകൾക്ക് അഭയകേന്ദ്രങ്ങൾ തയ്യാറാക്കുകയും ചെയ്തു.

ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന 1,300 ലധികം സൈറ്റുകൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വർദ്ധിച്ചുവരുന്ന ശത്രുത ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കപ്പെട്ടേക്കാമെന്ന് വിവിധ രാജ്യങ്ങൾ ആശങ്കയറിയിച്ചു.

ഒക്ടോബറിൽ ഇസ്രായേൽ ഗാസയ്‌ക്കെതിരെ യുദ്ധം ആരംഭിച്ചതുമുതൽ ചെറിയ തോതിൽ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ച ലബനൻ അതിർത്തി, കഴിഞ്ഞയാഴ്ച പേജറുകളിലും വാക്കി-ടോക്കികളിലും സ്ഫോടനം നടത്തി ഡസൻ കണക്കിന് ആളുകളെ കൊന്നതോടെയാണ് തീവ്രമായത്.

റോക്കറ്റുകൾ പ്രയോഗിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷം ഹിസ്ബുള്ള പോസ്റ്റുകൾക്ക് നേരെ തങ്ങളുടെ സൈന്യം “വ്യാപകമായ ആക്രമണം” നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

ഹിസ്‌ബുള്ളക്ക് ഒരു വിശ്രമവും അനുവദിക്കില്ലെന്നും, ആക്രമണങ്ങൾ കനപ്പിക്കുമെന്നും, ഇസ്രായേൽ സൈനിക മേധാവി ജനറൽ സ്റ്റാഫ് ഹെർസി ഹലേവി യെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!