സൗദിയിൽ വിവാഹ സൽക്കാരത്തിന് ഭക്ഷണവുമായി പോയ വാഹനം കീഴ്മേൽ മറിഞ്ഞ് ഭക്ഷണം റോഡിൽ ചിതറി. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു.
ഭക്ഷണം തയ്യാറാക്കി വിവാഹം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് റെസ്റ്റോറന്റിന്റെ വാഹനം അപകടത്തിൽ പെട്ടത്.
ഭക്ഷണം കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ചെമ്പും, ചോറും മാംസവുമെല്ലാം റോഡിൽ ചിതറിക്കിടക്കുന്നതായി വിഡിയോയിൽ കാണാം.
ഭക്ഷണം എത്താത്തതിനെ തുടർന്ന് വിവാഹത്തിൽ പങ്കെടുക്കാൻ വന്നവർ പഴം കഴിക്കുന്ന ദൃശ്യവും വിഡിയോയിൽ ഉണ്ട്.
വിവാഹം പോലെയുള്ള ഒരു ചടങ്ങിൽ ഭക്ഷണം കൊടുക്കാൻ കഴിയാതെ വിഷമിച്ച കുടുംബനാഥനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആശ്വസിപ്പിച്ചു.
അദ്ദേഹത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ഭക്ഷണത്തിന് ഓർഡർ സ്വീകരിച്ച സ്ഥാപനം ബാധ്യസ്ഥരാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. വീഡിയോ കാണാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
