സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ട്രാഫിക് സിഗ്നലുകളിലും, തെരുവുകളിലും, കടകളിലും, മാളുകളിലും, പാർക്കിംഗ് സ്ഥലങ്ങളിലും യാചകരെ നിയന്ത്രിക്കാനും, പിടികൂടാനും സുരക്ഷാ അധികാരികൾ നിരീക്ഷണം ശക്തമാക്കി
ജിദ്ദയിലെ സുരക്ഷാ ശ്രമങ്ങളുടെ ഫലമായി ട്രാഫിക് സിഗ്നലുകളിൽ വെച്ച് വാഹന ഡ്രൈവർമാരിൽ നിന്ന് നേരിട്ട് ഭിക്ഷാടനം നടത്തുന്ന ഒരു ഈജിപ്ഷ്യൻ സ്ത്രീയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ഒരു കുട്ടിയെയുമെടുത്തു കൊണ്ട് ജനങ്ങളെ സമീപിച്ച് സഹതാപം തേടി വഴിയാത്രക്കാരോടും വാഹനങ്ങളിൽ നിന്നും ഭിക്ഷ യാചിക്കുന്ന മറ്റൊരു ഈജിപ്ഷ്യൻ യുവതിയെയും നിരീക്ഷണത്തിനൊടുവിൽ സംഘം അറസ്റ്റ് ചെയ്തു
മക്ക, റിയാദ്, ശർഖിയ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിൻ്റെ എല്ലാ ഗവർണറേറ്റുകളിലും 999 എന്ന നമ്പറിലും ഭിക്ഷാടന കേസുകൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഭിക്ഷാടനം നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. രാജ്യത്ത് വർധിച്ചു വരുന്ന ഭിക്ഷാടകരെ നിയന്ത്രിക്കാനാണ് ഭിക്ഷാടന വിരുദ്ധ നിയമം കർശനമാക്കിയിട്ടുള്ളത്.
കനത്ത പിഴയും, തടവുമാണ് നിയമം ലംഘിച്ച് യാചനയിലേർപ്പെടുന്നവരെ പിടികൂടിയാൽ ലഭിക്കുന്ന ശിക്ഷ. വിദേശിയാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാടുകടത്തും.
വിവിധ സ്ഥലങ്ങളിൽ ഭിക്ഷാടനകരെ പിന്തുടർന്ന് നിരീക്ഷിക്കുന്ന വീഡിയോ പൊതു സുരക്ഷാ വിഭാഗം എക്സിൽ പോസ്റ്റ് ചെയ്തു, വീഡിയോ കാണാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
