സൗദിയിൽ ഇന്ത്യക്കാരനെ പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച കേസിൽ പരിസ്ഥിതി സുരക്ഷാ പ്രത്യേക സേന അറസ്റ്റ് ചെയ്തു.
മദീന മേഖലയിൽ കോൺക്രീറ്റ് സാമഗ്രികൾ ഇറക്കി പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുവരുത്തുകയും ചെയ്തതിനാണ് അറസ്റ്റ്.
മക്കയിൽ സമാനമായ മറ്റൊരു കേസിൽ രണ്ടു യമൻ പൗരന്മാരെയും, രണ്ടു പാകിസ്ഥാൻ സ്വദേശികളെയും പിടി കൂടിയതായി സേന അറിയിച്ചു.
പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച് ഹായിൽ മേഖലയിലെ സസ്യഭൂമികൾക്ക് തീയിട്ടതിന് പാരിസ്ഥിതിക സുരക്ഷാ സ്പെഷ്യൽ ഫോഴ്‌സ് ഒരു സ്വദേശിയേയും അറസ്റ്റ് ചെയ്തു.
നേരിട്ടോ അല്ലാതെയോ, മണ്ണിനെ ദോഷകരമായി ബാധിക്കുകയോ മലിനമാക്കുകയോ, അല്ലെങ്കിൽ അതിൻ്റെ സ്വാഭാവിക ഗുണങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് 10 ദശലക്ഷം വരെ പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
