ഞായറാഴ്ച പുലർച്ചെ ജിദ്ദയിലെ ഇന്റർനാഷണൽ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിന് കാരണം പുറത്ത് വിട്ട് പ്രാദേശിക മാധ്യമങ്ങൾ.
റിപ്പോർട്ട് പ്രകാരം പുനർനിർമ്മാണം നടന്നിരുന്ന ഒരു ചെരുപ്പ് കടയിലാണ് ആദ്യമായി തീപിടിച്ചത്, പിന്നീട് അതിവേഗം മാർക്കറ്റ് മൊത്തം തീ പടരുകയും ആളിക്കത്തുകയും ചെയ്യുകയായിരുന്നു.
സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ സിവിൽ ഡിഫൻസ് ചുറ്റുമുള്ള തെരുവുകൾ അടച്ച് സുരക്ഷാ വലയം തീർത്തു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ്.
40 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതും 22 ആയിരം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതുമായ കെട്ടിടത്തിൽ സ്വർണ്ണവും, ആഭരണങ്ങളും വിൽക്കുന്ന 100 സ്റ്റോറുകൾ ഉൾപ്പെടെ 255 വാണിജ്യ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.
ഇതിന് പുറമെ സൂപ്പർമാർക്കറ്റ്, പെർഫ്യൂം, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസ്, സംഗീതോപകരണങ്ങൾ, വാച്ചുകൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും മാളിൽ ഉണ്ടായിരുന്നു.
മലയാളികൾക്കടക്കം സ്ഥാപനങ്ങളുള്ള ഇന്റർനാഷണൽ മാർക്കറ്റ്, ജിദ്ദ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്‌മാർക്കുകളിൽ ഒന്നായിട്ടാണ് അറിയപ്പെടുന്നത്.
തീയണയ്ക്കാനെത്തിയ സിവിൽ ഡിഫൻസ് ടീമിന്റെ കഠിന പ്രയത്നത്തിനിടെ രണ്ടു ജവാന്മാർ പുക ശ്വസിച്ച് വീരമൃത്യു വരിച്ചിരുന്നു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
