ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി - Pravasi Voice
Skip to content
Home » ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി

ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി

  • by

ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് നിരവധി മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ടെൽ അവീവിന്റെ ആകാശത്ത് നിരവധി മിസൈലുകൾ കണ്ടതായാണ് റിപ്പോർട്ട്

ഇസ്രയേലിലുടനീളം മുന്നറിപ്പ് സൈറണുകൾ നിർത്താതെ മുഴങ്ങുകയാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപായ സൈറൺ മുഴങ്ങിയതോടെ, ജനങ്ങളോട് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഷെൽട്ടറുകളിലേക്ക് ഓടുന്നതിനിടെ നിരവധി പേർക്ക് പരിക്കേറ്റു.

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയും ഈ വർഷമാദ്യം ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയും കൊല്ലപ്പെട്ടതിന് മറുപടിയായാണ് ഇസ്രായേലിനു നേരെ മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ്റെ റവല്യൂഷണറി ഗാർഡ്‌സ് പറഞ്ഞതായി ഇറാൻ്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഏതു നിമിഷവും ഇറാനിൽ നിന്നുള്ള ആക്രമണമുണ്ടാകുമെന്ന് ഇന്ന് രാവിലെ അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനിൽ നിന്നുള്ള മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യം വയ്ക്കുന്നതിന് തൊട്ടുമുമ്പ് ടെൽ അവീവിലെ ജാഫ ജില്ലയിൽ വെടിവയ്പ്പ് നടന്നിരുന്നു.

വെടിവെപ്പിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ഇസ്രായേൽ സൈന്യം പൂർണ്ണമായി സജ്ജമാണെന്ന് ഇസ്രായേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!