ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം - Pravasi Voice
Skip to content
Home » ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

  • by

ഇസ്രായേലിന് നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോൺ ആക്രമണം. അധിനിവേശ ഈലാത്തിലെയും, ടെൽ അവീവിലെയും സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.

ഫലസ്തീൻ, ലെബനീസ് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രായേൽ അധിനിവേശത്തിനെതിരായ അവരുടെ ചെറുത്തുനിൽപ്പ് ശ്രമങ്ങളെ പിന്തുണച്ചുമാണ് ഈ പ്രവർത്തനങ്ങൾ നടത്തിയതെന്ന് സൈനിക വക്താവ് യഹ്‌യ സാരി ഊന്നിപ്പറഞ്ഞു.

ഇസ്രായേൽ-അമേരിക്കൻ ആക്രമണത്തിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു, ആക്രമണം ചെറുക്കുന്നതുവരെ തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തു.

യെമനിലെ ഹൊദൈദയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഹൂത്തികളുടെ ആളില്ലാ ഉപരിതല വാഹനം ഇസ്രായേലിലേക്ക് ചരക്കുമായി പോയ കപ്പൽ ആക്രമിച്ചു.

ഹൊദൈദ തുറമുഖം, വിമാനത്താവളം, അൽ-ഹാലി പവർ ജനറേഷൻ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായിട്ടാണ് കപ്പൽ ആക്രമിക്കപ്പെട്ടത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു എസിൽ നിന്നും തിരിച്ചു വരുന്ന സമയത്ത് ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തികൾ മിസൈൽ വിക്ഷേപിച്ചിരുന്നു.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!