കരയുദ്ധം തുടങ്ങി; ഇസ്രായേൽ സൈന്യം തെക്കൻ ലബനനിൽ പ്രവേശിച്ചു - Pravasi Voice
Skip to content
Home » കരയുദ്ധം തുടങ്ങി; ഇസ്രായേൽ സൈന്യം തെക്കൻ ലബനനിൽ പ്രവേശിച്ചു

കരയുദ്ധം തുടങ്ങി; ഇസ്രായേൽ സൈന്യം തെക്കൻ ലബനനിൽ പ്രവേശിച്ചു

  • by

ആയിരത്തിലധികം പേരെ കൊലപ്പെടുത്തിയ വ്യോമാക്രമണത്തിന് ശഷം, ഇസ്രായേൽ കരസേന തെക്കൻ ലെബനനിൽ പ്രവേശിച്ചു.

ലബനനിൽ അതിർത്തിക്കടുത്തുള്ള നിരവധി ഗ്രാമങ്ങളിൽ ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേലി സൈന്യം ഹീബ്രുവിലിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലിന് ഭീഷണി ഉയർത്തുന്ന ഹിസ്ബുള്ള കേന്ദ്രങ്ങൾക്കും, അടിസ്ഥാന സൗകര്യങ്ങൾക്കും എതിരെ തെക്കൻ ലെബനനിൽ പരിമിതമായ കരയുദ്ധം ആരംഭിച്ചതായിട്ടാണ് പ്രസ്താവന.

മിഡിൽ ഈസ്റ്റിനെ വ്യാപകമായ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ആഗോള നേതാക്കൾ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ സൈനികർ ലെബനനിലേക്ക് പ്രവേശിച്ചത്.

എന്നാൽ ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള ആവർത്തിച്ചു. ബെയ്‌റൂത്തിലടക്കം ഇസ്രായേലികൾ ബോംബാക്രമണത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചിട്ടും, തങ്ങൾ ഇസ്രായേൽ സൈനികർക്കെതിരെയുള്ള ഓപ്പറേഷൻ തുടരുകയാണെന്ന് ഹിസ്ബുള്ള പറഞ്ഞു.

അർദ്ധരാത്രി മുതൽ അവർ വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിടുകയും, ഇസ്രായേലി സെറ്റിൽമെൻ്റുകൾക്കുമെതിരെ 12 വ്യത്യസ്ത ആക്രമണങ്ങൾ നടത്തുകയും ചെയ്തു.

ഹിസ്ബുള്ളയുടെ ശക്തി തങ്ങളുടെ സൈനികരാണെന്നും, അതിർത്തി കടന്ന് തെക്കൻ ലെബനൻ്റെ ഭാഗങ്ങൾ കൈവശപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇസ്രായേൽ സൈന്യത്തിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാമെന്നും ഹിസ്ബുള്ള പറഞ്ഞു.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!