സൗദിയിൽ ട്രാഫിക് ഫൈൻ അടക്കാനുള്ളവർക്ക് പ്രഖ്യാപിച്ച 50% ഇളവ് ലഭിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 20 ദിവസം മാത്രം ബാക്കി.
2014 ഏപ്രിൽ 18 ന് ആണ് പൊതു ഗതാഗത വകുപ്പ് ട്രാഫിക് പിഴകൾക്ക് ഇളവ് ഏർപ്പെടുത്തിയത്. ഇത് പ്രകാരം മുൻകാലങ്ങളിൽ അടക്കാൻ ബാക്കിയുണ്ടായിരുന്ന പിഴകൾക്ക് 50 % ഇളവ് നൽകുകയും, ആറ് മാസത്തെ സമയപരിധി അനുവദിക്കുകയും ചെയ്തു.
ഈ സമയപരിധി ഒക്ടോബർ 18-ന് അവസാനിക്കും. അതിന് മുൻപ് പിഴ അടക്കുന്നവർക്ക് മാത്രമേ 50% ഇളവ് ഉപയോഗപ്പെടുത്താൻ കഴിയൂ.
സ്വദേശികൾ, വിദേശികൾ, സന്ദർശകർ, മറ്റു ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കല്ലാം സ്വന്തം പേരിൽ ചുമത്തപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയുടെ 50% ഇളവ് ലഭിക്കും.
എന്നാൽ പൊതു സുരക്ഷയെ ബാധിക്കുന്ന നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ പിഴകൾക്ക് പ്രഖ്യാപിക്കപ്പെട്ട ഇളവ് ബാധകമാകില്ല. ഡ്രിഫ്റ്റിംഗിന്, മയക്കുമരുന്ന് ഉപയോഗിച്ച് കൊണ്ട് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമാകില്ല.
അതുപോലെ 120 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ പരിധിക്കപ്പുറം മണിക്കൂറിൽ 50 കിലോമീറ്ററോ അതിലധികമോ വേഗതയിൽ വാഹനമോടിക്കുക,140 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ, പരിധിക്കപ്പുറം മണിക്കൂറിൽ 30 കിലോമീറ്ററോ അതിലധികമോ വേഗതയിൽ വാഹനമോടിക്കുക തുടങ്ങിയവയ്ക്ക് ചുമത്തപ്പെട്ട പിഴകൾക്കും ഇളവ് ലഭിക്കില്ല
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
