ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വൈറൽ അണുബാധ; വാർത്ത സ്ഥിരീകരിച്ച് അൽ-നസ്ർ - Pravasi Voice
Skip to content
Home » ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വൈറൽ അണുബാധ; വാർത്ത സ്ഥിരീകരിച്ച് അൽ-നസ്ർ

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വൈറൽ അണുബാധ; വാർത്ത സ്ഥിരീകരിച്ച് അൽ-നസ്ർ

  • by

സൗദി ക്ലബ്ബായ അൽ-നസർ ടീമിൻ്റെ ക്യാപ്റ്റൻ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൈറൽ അണുബാധയേറ്റതായി ക്ലബ് അറിയിച്ചു.

അൽ-നസറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അറിയിപ്പിലൂടെയാണ് ക്ലബ്ബ് വാർത്ത സ്ഥിരീകരിച്ചത്.

ക്ലബിൻ്റെ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ഇറാഖിലെ ബാഗ്ദാദിലേക്ക് റൊണാൾഡോ ടീമിനെ അനുഗമിക്കില്ലെന്നും വിശ്രമിക്കാൻ റൊണാൾഡോയോട് നിർദേശിച്ചിട്ടുണ്ടെന്നും ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

എക്‌സിൽ ശനിയാഴ്ച പോസ്റ്റ് ചെയ്തിരുന്ന ക്ലബ്ബിന്റെ പരിശീലന ചിത്രങ്ങളിൽ റൊണാൾഡോയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാഗ്ദാദിലെ റൊണാൾഡോയുടെ ആരാധകർ അദ്ദേഹത്തിൻ്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഏറ്റവും മികച്ച രീതിയിൽ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആരാധകരെ ദുഃഖത്തിലാഴ്ത്തിയ വാർത്ത വന്നത്.

അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന അൽ-ഷോർട്ടയ്‌ക്കെതിരായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി അൽ നസർ ഇറാഖി തലസ്ഥാനത്തേക്ക് പോകും.

ബാഗ്ദാദിലെ ഏറ്റവും ആഡംബരമുള്ള ചരിത്രപ്രസിദ്ധമായ അൽ-റഷീദ് ഹോട്ടലിൽ തങ്ങാനൊരുങ്ങുന്ന ടീം സൗദി ക്ലബ്ബിന് ആതിഥേയത്വം വഹിക്കാൻ ഇറാഖി തലസ്ഥാനം തയ്യാറെടുക്കുകയാണ്.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!