ഇസ്രയേലിനെതിരെ ഇന്ന് രാവിലെ മിസൈലും, റോക്കറ്റുകളും, ഡ്രോണും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടന്നതായി ഇസ്രായേലി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമെനിൽ നിന്നും തൊടുത്തുവിട്ട ദീർഘദൂര മിസൈൽ അയേൺ ഡോമിനെ മറികടന്ന് ഇസ്രായേലിൽ പ്രവേശിക്കുകയും മധ്യ ഇസ്രായേലിലെ ലോഡിൽ പതിക്കുകയും ചെയ്തു.
മിസൈൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതോടെ അഭയകേന്ദ്രങ്ങളിലേക്ക് ഓടിപ്പോകുന്നതിനിടെ 9 പേർക്ക് പരിക്കേറ്റതായി റിപോർട്ടുണ്ട്.
മിസൈൽ ആക്രമണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ്, ഹിസ്ബുള്ള നിരവധി റോക്കറ്റുകൾ ഉപയോഗിച്ച് ഇസ്രായേൽ ബാരക്കുകൾ ആക്രമിച്ചത്.
കത്യുഷ റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ഗോലാൻ കുന്നുകളിലെ സൈനിക കാമ്പുകൾക്ക് നേരെയുള്ള ആക്രമണം.
നാല്പതോളം റോക്കറ്റുകൾ ഗോലാൻ കുന്നുകളിലേക്ക് ഹിസ്ബുള്ള തൊടുത്തുവിട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതിൽ ചിലത് മാത്രമാണ് തടയാൻ കഴിഞ്ഞതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
റോക്കറ്റ് ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടാകുകയും, തീ അണക്കാൻ അഗ്നിശമന സേന പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
