മലപ്പുറം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു - Pravasi Voice
Skip to content
Home » മലപ്പുറം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മലപ്പുറം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബൂദാബിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു.

മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് എന്ന കോയയാണ് മരിച്ചത്, 47 വയസ്സായിരുന്നു.

തൻ്റെ സ്വന്തം ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്.

അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെനാട്ടിലെത്തിച്ച്, കളത്തിങ്ങല്‍ പാറ ജുമാത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഇരുപത് വര്‍ഷത്തിലധികമായി അബുദാബിയില്‍ ജോലി ചെയ്തുവരുന്ന ഖാലിദ് സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. ഗള്‍ഫ് മലയാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു.

പരേതരായ ചേര്‍ക്കുഴിയില്‍ പി.വി.പി .ആലി-ആയിശാബി ദമ്പതികളുടെ മകനാണ്. ഭാര്യ ഷെമീല, മക്കള്‍ റിദ ഖാലിദ്, റിസാന്‍ അലി, റസാന്‍ അലി.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Tags:
error: Content is protected !!