ശക്തമായ കാറ്റിലും മഴയിലും തായിഫിൽ മരങ്ങൾ കടപുഴകി, അറുദ്ദാഫ് പാർക്കിന്റെ ബോർഡ് തകർന്നു വീണു; വീഡിയോ കാണാം - Pravasi Voice
Skip to content
Home » ശക്തമായ കാറ്റിലും മഴയിലും തായിഫിൽ മരങ്ങൾ കടപുഴകി, അറുദ്ദാഫ് പാർക്കിന്റെ ബോർഡ് തകർന്നു വീണു; വീഡിയോ കാണാം

ശക്തമായ കാറ്റിലും മഴയിലും തായിഫിൽ മരങ്ങൾ കടപുഴകി, അറുദ്ദാഫ് പാർക്കിന്റെ ബോർഡ് തകർന്നു വീണു; വീഡിയോ കാണാം

  • by

ശക്തമായ കാറ്റിലും മഴയിലും പെട്ട് തായിഫിൽ മരങ്ങൾ കടപുഴകി വീഴുകയും, അറുദ്ദാഫ് പാർക്കിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചിരുന്ന ബോർഡ് തകർന്നു വീഴുകയും ചെയ്തു.

ആലിപ്പഴ വർഷത്തോടൊപ്പമുള്ള കനത്ത മഴയാണ് വ്യാഴാഴ്ച തായിഫിൽ അനുഭവപ്പെട്ടത്. മഴയോടൊപ്പം അടിച്ചു വീശിയ ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയായിരുന്നു.

മഴയുടെയും, മരങ്ങൾ കടപുഴകി വീണുകിടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

മറ്റൊരു വീഡിയോയിൽ തായിഫിലെ പ്രശസ്തമായ അറുദ്ദാഫ് പാർക്കിന്റെ പ്രവേശനകവാടത്തിനടുത്തുള്ള ‘സന്ദർശകർക്ക് സ്വാഗതം’ എന്നെഴുതിയ ബോർഡ് തകർന്നു വീണു കിടക്കുന്നത് കാണാം.

പ്രദേശത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മക്ക പ്രവിശ്യയിലടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് നേരത്തെ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ജിസാൻ, അസീർ, അൽ-ബഹ, മക്ക അൽ മുഖറമ എന്നീ പ്രദേശങ്ങൾ, കിഴക്കൻ, റിയാദ് മേഖലകളുടെ തെക്കൻ ഭാഗങ്ങളിൽ നജ്‌റാൻ വരെ നേരിയതോ മിതമായതോ ആയ മഴലഭിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

ശക്തമായ മഴയിലും കാറ്റിലും പെട്ട് മരങ്ങൾ കടപുഴകിയതിന്റെയും, റുദ്ദാഫ് പാർക്കിന്റെ ബോർഡ് വീണു കിടക്കുന്നതിന്റെയും വീഡിയോ കാണാം👇

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!