സൗദിയിലെ പൈപ്പ് വെള്ളം കുടിക്കാമോ? വിശദീകരണം നൽകി അൽ-ഖുദൈരി - Pravasi Voice
Skip to content
Home » സൗദിയിലെ പൈപ്പ് വെള്ളം കുടിക്കാമോ? വിശദീകരണം നൽകി അൽ-ഖുദൈരി

സൗദിയിലെ പൈപ്പ് വെള്ളം കുടിക്കാമോ? വിശദീകരണം നൽകി അൽ-ഖുദൈരി

  • by

വലിയ ബോട്ടിലുകളിൽ നിറച്ചു വരുന്ന വെള്ളമാണ് ഭൂരിഭാഗം ആളുകളും സൗദിയിൽ കുടിക്കാനായി ഉപയോഗിക്കുന്നത്.

ചിലർ ഭക്ഷണം പാകം ചെയ്യാൻ പൈപ്പിലെ വെള്ളം ഉപയോഗിക്കുകയും, കുടിക്കാൻ മാത്രം ബോട്ടിൽ വെള്ളം ഉപയോഗിക്കുകയും ചെയ്യും.

എന്നാൽ സൗദിയിൽ പൈപ്പിലൂടെ വരുന്ന വെള്ളം ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള വെള്ളമാണെന്നും, കുടിക്കാൻ അനുയോജ്യമാണെന്നും വ്യക്തമാക്കുകയാണ് പ്രൊഫസർ അൽ-ഖുദൈരി.

“നമ്മുടെ നാടിനെക്കുറിച്ചും വെള്ളത്തെക്കുറിച്ചും ഞങ്ങൾ അഭിമാനിക്കുന്നു. യാത്ര ചെയ്യുന്ന സമയത്തും, മറ്റു അത്യാവശ്യ ഘട്ടങ്ങളിമൊഴികെ കുപ്പിവെള്ളത്തിൻ്റെ ആവശ്യമില്ല”. എക്സ് പ്ലാറ്റഫോമിലെ തന്റെ അക്കൗണ്ടിലൂടെ അൽ-ഖുദ്‌രി അഭിപ്രായപ്പെട്ടു.

പല രാജ്യങ്ങളിലും ആളുകൾ കുടിക്കാൻ ഉപയോഗിക്കുന്നത്, ടാപ്പ് വാട്ടർ എന്നറിയപ്പെടുന്ന പൈപ്പിലൂടെ വരുന്ന വെള്ളമാണ്.

വെള്ളം കുടിക്കുകയും പിന്നീട് വലിച്ചെറിയുകയും ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റീഫിൽ ചെയ്യാവുന്ന പ്ലാസ്റ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ മറ്റേതെങ്കിലും ലോഹം കൊണ്ടുള്ള വീണ്ടും ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകൾ കൂടെ കരുതാൻ ഇത്തരം രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

മുപ്പത് വർഷം മുമ്പ് തന്നെ സർക്കാർ ഏജൻസികൾ അംഗീകരിച്ച ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടുള്ളതാണ് സൗദിയിലെ പൈപ്പ് വെള്ളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!