സൗദി ടൈറ്റാനിക് എന്നറിയപ്പെടുന്ന സഫീനത്തു ഹഖലിന്റെ കഥയറിയാം - Pravasi Voice
Skip to content
Home » സൗദി ടൈറ്റാനിക് എന്നറിയപ്പെടുന്ന സഫീനത്തു ഹഖലിന്റെ കഥയറിയാം

സൗദി ടൈറ്റാനിക് എന്നറിയപ്പെടുന്ന സഫീനത്തു ഹഖലിന്റെ കഥയറിയാം

  • by

സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ കടൽ തീരത്ത് “ബിർ അൽ മാഷി” ബീച്ചിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമുണ്ട്.

ഏകദേശം നാല്പത് വർഷങ്ങൾക്ക് മുമ്പ് ഇവിടെ തകർന്നടിഞ്ഞ ജോർജിയോസ് – ജി എന്ന ബ്രിട്ടീഷ് നിർമ്മിത കപ്പലാണ് സന്ദർശകരെ ഇങ്ങോട്ടാകർഷിക്കുന്നത്.

ഹഖൽ പട്ടണത്തിൽ നിന്നും അൻപത് കിലോമീറ്റർ അകലെ മാഗ്നാ റോഡിലാണ് സൗദി ടൈറ്റാനിക് എന്നും സഫീനത്ത് ഹഖൽ എന്നും അറിയപ്പെടുന്ന ഈ കപ്പൽ തകർന്നടിഞ്ഞു കിടക്കുന്നത്.

1978-ൽ ഗ്രീക്ക് തുറമുഖങ്ങളിലൊന്നിൽ നിന്ന് ജോർദാനിയൻ തുറമുഖമായ അഖബയിലേക്ക്, ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടതായിരുന്നു കപ്പൽ. അഖബാ ഉൾക്കടലിലെത്തിയപ്പോൾ രാത്രിയിൽ കപ്പൽ ഗതി മാറി കിഴക്കോട്ടു സഞ്ചരിച്ച് “ബിർ അൽ മാഷി” ബീച്ചിനോട് ചേർന്നുള്ള പവിഴപ്പുറ്റുകളിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കപ്പൽ ബിർ അൽ മാഷി ബീച്ചിനെ ഇപ്പോൾ സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാക്കി മാറ്റിയിരിക്കുകയാണ്.

നിലവിൽ നിയോമിന്റെ ഭാഗമാണ് ഈ സ്ഥലം. നിയോം ഹിസ്റ്റോറിക്കൽ ലൊക്കേഷനിൽ ഉൾപ്പെടുത്തി ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയത് കാരണം ഇപ്പോൾ കൂടുതൽ ആളുകൾ സൗദി ടൈറ്റാനിക് സന്ദർശിക്കാൻ എത്തുന്നുണ്ട്.

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!