മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം - Pravasi Voice
Skip to content
Home » മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

  • by

മക്ക പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ജബൽ ധക്ക എന്ന പേരിലറിയപ്പെടുന്ന പർവ്വതം.

തായിഫ് പട്ടണത്തിൽ നിന്നും 35 കിലോമീറ്റർ അകലെ ഷഫ എന്ന ഗ്രാമത്തോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്നും 2,500 മീറ്റർ ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്.

തണുത്ത കാലാവസ്ഥയുള്ളതും, വർഷത്തിൽ എല്ലാ മാസവും മഴ ലഭിക്കുകയും, മിക്ക സമയത്തും മഴയോടൊപ്പം ആലിപ്പഴം വീഴുകയും ചെയ്യുന്ന സൗദിയിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് ഷഫാ.

മക്കാ മേഖലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ്, ചൂട് കാലത്ത് പോലും താപനില 25 ഡിഗ്രിയിൽ കൂടാത്ത ഈ പ്രദേശം.

ഷഫയിൽ നിന്നും 10 കിലോമീറ്റർ ഡ്രൈവ് ചെയ്താൽ ജബൽ ധക്കയുടെ മുകളിൽ എത്താം എത്താം, തണുപ്പ് കാലമായാൽ മിക്ക സമയത്തും കോട മൂടിക്കിടക്കുന്ന അവസ്ഥയിൽ ആയിരിക്കും ഇവിടെക്കുള്ള വഴി.

തായിഫ് സന്ദർശിക്കാനെത്തുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് താഴ്‌വര മുഴുവനും ജുനൈപ്പർ മരങ്ങൾ വളർന്നു നിക്കുന്ന ജബൽ ധക്ക.

മൂടൽ മഞ്ഞ് പുതച്ചു കിടക്കുന്ന ജബൽ ധക്കയുടെ വീഡിയോ കാണാം

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!