സൗദിയിൽ ട്രാഫിക് പിഴകൾ അടക്കാനുള്ളവർ ശ്രദ്ധിക്കുക; 50% ഇളവോടു കൂടി പിഴയടക്കാൻ ഇനി മൂന്ന് ആഴ്ച മാത്രം ബാക്കി - Pravasi Voice
Skip to content
Home » സൗദിയിൽ ട്രാഫിക് പിഴകൾ അടക്കാനുള്ളവർ ശ്രദ്ധിക്കുക; 50% ഇളവോടു കൂടി പിഴയടക്കാൻ ഇനി മൂന്ന് ആഴ്ച മാത്രം ബാക്കി

സൗദിയിൽ ട്രാഫിക് പിഴകൾ അടക്കാനുള്ളവർ ശ്രദ്ധിക്കുക; 50% ഇളവോടു കൂടി പിഴയടക്കാൻ ഇനി മൂന്ന് ആഴ്ച മാത്രം ബാക്കി

  • by

സൗദിയിൽ ട്രാഫിക് ഫൈൻ അടക്കാനുള്ളവർക്ക് പ്രഖ്യാപിച്ച 50% ഇളവ് ലഭിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി 20 ദിവസം മാത്രം ബാക്കി.

2014 ഏപ്രിൽ 18 ന് ആണ് പൊതു ഗതാഗത വകുപ്പ് ട്രാഫിക് പിഴകൾക്ക് ഇളവ് ഏർപ്പെടുത്തിയത്. ഇത് പ്രകാരം മുൻകാലങ്ങളിൽ അടക്കാൻ ബാക്കിയുണ്ടായിരുന്ന പിഴകൾക്ക് 50 % ഇളവ് നൽകുകയും, ആറ് മാസത്തെ സമയപരിധി അനുവദിക്കുകയും ചെയ്തു.

ഈ സമയപരിധി ഒക്ടോബർ 18-ന് അവസാനിക്കും. അതിന് മുൻപ് പിഴ അടക്കുന്നവർക്ക് മാത്രമേ 50% ഇളവ് ഉപയോഗപ്പെടുത്താൻ കഴിയൂ.

സ്വദേശികൾ, വിദേശികൾ, സന്ദർശകർ, മറ്റു ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കല്ലാം സ്വന്തം പേരിൽ ചുമത്തപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയുടെ 50% ഇളവ് ലഭിക്കും.

എന്നാൽ പൊതു സുരക്ഷയെ ബാധിക്കുന്ന നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ പിഴകൾക്ക് പ്രഖ്യാപിക്കപ്പെട്ട ഇളവ് ബാധകമാകില്ല. ഡ്രിഫ്റ്റിംഗിന്, മയക്കുമരുന്ന് ഉപയോഗിച്ച് കൊണ്ട് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമാകില്ല.

അതുപോലെ 120 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ പരിധിക്കപ്പുറം മണിക്കൂറിൽ 50 കിലോമീറ്ററോ അതിലധികമോ വേഗതയിൽ വാഹനമോടിക്കുക,140 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ, പരിധിക്കപ്പുറം മണിക്കൂറിൽ 30 കിലോമീറ്ററോ അതിലധികമോ വേഗതയിൽ വാഹനമോടിക്കുക തുടങ്ങിയവയ്ക്ക് ചുമത്തപ്പെട്ട പിഴകൾക്കും ഇളവ് ലഭിക്കില്ല

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

ഇസ്രായേലിന് കനത്ത തിരിച്ചടി; 8 സൈനികർ കൊല്ലപ്പെട്ടു, മൂന്ന് ടാങ്കുകൾ തകർത്തതായി ഹിസ്ബുള്ള

സൗദിയിൽ പരിസ്ഥിതി മലിനീകരണം നടത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും നേർക്കുനേർ; 2 സൈനികർ കൊല്ലപ്പെട്ടു 18 പേർക്ക് പരിക്ക്

ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലെ തീപിടിത്തത്തിന്റെ കാരണം പുറത്ത്

ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം, തിരിച്ചടിച്ചാൽ ഇതിലും കനത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം; ജനങ്ങളോട് ഷെൽട്ടറുകളിൽ ഒളിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി

ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തികളുടെ ഡ്രോൺ ആക്രമണം

യുഎസ് സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം

ഹൂത്തികൾ അമേരിക്കൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തി

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!