ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സൈനികർ പലസ്തീൻ തടവുകാർക്ക് നേരെ നടത്തുന്ന ലൈംഗികാതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഒരു ഇസ്രായേലി ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ചെയ്തു.
ഡസൻ കണക്കിന് തടവുകാർ തലയുടെ പിന്നിൽ കൈകൾ വെച്ച് തറയിൽ മുഖം ചേർത്ത് കിടക്കുന്നതും, കൂട്ടത്തിലൊരു തടവുകാരനെ ഒരു മൂലയിലേക്ക് കൊണ്ടുയി ലൈംഗികമായി പീഡിപ്പിക്കുന്നതുമാണ് വിഡിയോയിൽ.
മൂന്ന് സൈനികർ ഷീൽഡുകൾ ഉപയോഗിച്ച് ദൃശ്യം കാമറയിൽ പതിയാതിരിക്കാൻ ശ്രമിക്കുന്നതും, ഒരു നായ തടവുകാരൻ്റെ നേരെ രൂക്ഷമായി കുരക്കുന്നതും വിഡിയോയിൽ കാണാം.
ഇസ്രായേൽ ജയിലിൽ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്നതായി പറയപ്പെടുന്ന സംഭവത്തെ വൈറ്റ് ഹൗസ് നിശിതമായി വിമർശിക്കുകയും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
“ഞങ്ങൾ വീഡിയോ കണ്ടു, തടവുകാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ റിപ്പോർട്ടുകൾ ഭയാനകമാണ്”. ഇസ്രായേൽ സർക്കാരും, ഐഡിഎഫും സംഭവത്തെ കുറിച്ച് പൂർണ്ണമായി അന്വേഷിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയും സംഭവത്തെ കുറിച്ച് സമ്പൂർണ അന്വേഷണം ആവശ്യപ്പെടുകയും, മോശമായ പെരുമാറ്റം, പീഡനം, ലൈംഗിക അതിക്രമം, ബലാത്സംഗം എന്നിവ ഉൾപ്പെടെ ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളുടെ അവകാശങ്ങളുടെ കടുത്ത ലംഘനങ്ങൾ കാണിക്കുന്ന നിരവധി വീഡിയോകൾ അടുത്ത മാസങ്ങളിലായി പുറത്തു വന്നതായി പരാമർശിക്കുകയും ചെയ്തു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്തവരോ സഹായിച്ചവരോ ആണെന്ന് സംശയിക്കുന്ന നിരവധി ഗസ്സക്കാരെ ഇസ്രയേലിലെ നെഗേവ് മേഖലയിലെ ഈ ജയിലിൽ യാതൊരുവിധ ആരോപണവും കൂടാതെ തടവിലിട്ടിരിക്കുകയാണ്. IDF റിസർവസ്റ്റുകളും മിലിട്ടറി പോലീസും കാവൽ നിൽക്കുന്ന ഇവിടേക്ക് അഭിഭാഷകർക്ക് പോലും പ്രവേശനമില്ല.
തടവുകാരിൽ ചിലരെ ഗാർഡുകൾ ബലാത്സംഗം ചെയ്തതായി അടുത്ത ആഴ്ചകളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്ത ഒമ്പത് സൈനികരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഇസ്രായേലികൾ കലാപം നടത്തുകയും ജയിൽ ആക്രമിക്കുകയും ചെയ്തു. വീഡിയോ കാണാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
